ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്.


പാലാ: ചെറുതോണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു പാമ്പാടി സ്വദേശിയായ ടോറസ് ഡ്രൈവർക്ക് പരിക്ക്. പാമ്പാടി സ്വ​ദേശിയായ തോമസ് ജോസിന് (44) ആണ് അപകടത്തിൽ പരിക്കേറ്റത്.

 

 ഇന്ന് രാവിലെയായിരുന്നു അപകടം. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെയെത്തിയ ട്രാവലർ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്

തീക്കോയിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു (30) പരുക്കേറ്റു. ഇന്ന് രാവിലെ 8:30യോടെയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി കെഴുവംകുളത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബിനോയ് എബ്രഹാമിന് (57) പരുക്കേറ്റു. ഇന്നലെ രാത്രി ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു തൃശൂർ സ്വദേശി മഹേഷിനു (44) പരുക്കേറ്റു. അപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.