പാലാ: പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

പശ്ചിമബംഗാൾ സ്വദേശി സുജിത്തിന് (32) ആണ് അപകടത്തിൽ പരുക്കേറ്റത്. രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. രാമപുരം മരങ്ങാട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു.
ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മരങ്ങാട് സ്വദേശി ചെറിയാന് (50) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
