പൊൻകുന്നം: പൊൻകുന്നത്ത് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി.

കോട്ടയം ആർപ്പൂക്കര സ്വദേശി ടി.എസ്. രാജേഷ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം വെച്ചാണ് ഇയാൾ കെഎസ്ആർടിസി ബസിന് മുന്നിലേക്ക് ചാടിയത്. ബസ്സിന്റെ മുൻചക്രം തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. കോട്ടയത്തു നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് മുൻപിലേക്കാണ് യുവാവ് ചാടിയത്. പൊൻകുന്നം-മണിമല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
