എബോള: ആശങ്കപ്പെടാനില്ല, പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും, മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്: ആരോഗ്യമന്ത്രി.


കോട്ടയം: എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

 

 പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ അമ്പത്തിരണ്ട് വയസ്സുകാരിയായ സ്ത്രീയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്ന ഇവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.