പാലാ: പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി.

വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി ആറ്റിൽ ചാടിയത്. സംഭവ സ്ഥലത്തു നിന്നും യുവതിയുടെ ചെരിപ്പും പേഴ്സും കണ്ടെത്തി. തിരച്ചിലിനായി ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവത്തകരും ടീം എമെർജൻസി പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
