കൂട്ടിക്കൽ: മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത് യുവാവിന്റെ പരാക്രമം. വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം.

സംഭവത്തിൽ കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ മുതൽ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും വീട്ടിൽ രാവിലെ മുതൽ തന്നെ ബഹളങ്ങൾ കേട്ടിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. പ്രശനം രൂക്ഷമായതോടെ കുടുംബാംഗങ്ങൾ വീട് വിട്ടു പോയതോടെയാണ് ഇയാൾ വീട്ടിലുണ്ടായിരുന്ന രണ്ടു ഗ്യാസ് കുറ്റിയും തുറന്നു വിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉടനെ തന്നെ അയൽവാസികളും നാട്ടുകാരും മുണ്ടക്കയം പോലീസിലും കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയിലും വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അഗ്നിരക്ഷാ സേനയെത്തി ഗ്യാസ് ചോർച്ച കണ്ടെത്തി സുരക്ഷിതമാക്കി. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുവാൻ ശ്രമം നടത്തി. വാഹനത്തിൽ നിന്നും റോഡിലേക്ക് ചാടിയ ഇയാളെ പോലീസും നാട്ടുകാരും ചേർന്നാണ് വീണ്ടും വാഹനത്തിൽ കയറ്റിയത്.
