പൊൻകുന്നം: പൊൻകുന്നത്ത് വൻ ലഹരിവേട്ട, പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ.

പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി , തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേർന്നാണ് ബംഗളൂരിൽ നിന്നും വിൽപ്പനക്കായി എംഡിഎംഎയുമായി എത്തിയ പ്രതികളെ സാഹസികമായി പിടികൂടിയത്. കാറിൽ നിന്നും ഒളിപ്പിച്ച നിലയിൽ കാൽ കിലോ എംഡിഎംഎയാണ് സംഘം പിടികൂടിയത്. കാറിൻറെ ഡ്രൈവർ സീറ്റിന്റെ വലത് ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കോട്ടയം ജില്ലയിലെ വലിയ ലഹരി വേട്ടയാണ് പൊൻകുന്നത്ത് നടന്നത്. പ്രതികൾ ലഹരി മരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കുട്ടിക്കാനം മുതൽ പൊലീസ് കാറിനെ പിന്തുടർന്നു പൊൻകുന്നത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്.
