കോട്ടയം: കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ(68) ആണ് അപകടത്തിൽ മരിച്ചത്.

എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം. റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത്. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
