കോട്ടയത്ത് ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ സംഘടിപ്പിച്ചു.


കോട്ടയം: പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനും കളക്ടേറ്റുകൾക്ക് മുന്നിലും കൂട്ട ധർണ്ണ സംഘടിപ്പിച്ചു.

 

 കോട്ടയം കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീഷ്‌ലാൽ കെ വി അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ പ്രസാദ് അദ്ധ്യക്ഷനായ യോഗത്തിന് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ ആർ അനിൽകുമാർ സ്വാഗതവും കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ നന്ദിയും പറഞ്ഞു.