കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ കെ.എഫ്.സി ഔട്ട്ലെറ്റിനു തീ പിടിച്ചു, അപകടം ഇന്ന് പുലർച്ചെ രണ്ടരയോടെ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ കെ.എഫ്.സി ഔട്ട്ലെറ്റിനു തീ പിടിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

 

 അപകടത്തിൽ ആളപായമില്ല. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടർന്നു പിടിച്ചത്. രണ്ടാം നിലയിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീ പിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല. കെട്ടിടത്തിന്റെ രണ്ടാം നില പൂർണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടങ്ങൾ കണക്കാക്കി വരികയാണ്. തീ പിടുത്തത്തിനു കാരണം ഇതുവരെ അറിവായിട്ടില്ല. ഷോർട്ട് സർക്യുട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.