അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ ഓഫാക്കാൻ മറന്ന ഇസ്തിരിപ്പെട്ടിയിൽ നിന്നും തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു. കോട്ടയം അതിരമ്പുഴ അനമല ഭാഗത്ത് രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്.

രാവിലെ വീട്ടുകാർ പുറത്തേക്ക് പോകുന്നതിനിടെ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നതാണ് അപകട കാരണം. പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത്കണ്ട് നാട്ടുകാർ ആണ് അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചത്. കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ കെടുത്തിയത്. ഒരു മുറി പൂർണ്ണമായും കത്തി നശിച്ചു. മുറിയിലുണ്ടായിരുന്ന ഫർണീച്ചർ സാധനങ്ങളും തുണികളും അഗ്നിക്കിരയായി. പിൻവശത്തെ വാതിൽ പൊളിച്ചാണ് അഗ്നിരക്ഷാ സേന വീടിനകത്തെത്തി തീ അണച്ചത്.
