മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.


ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും.

 

 ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള ബുക്കിങ് നടത്തണം. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് ശബരിമല നട അടക്കും.