എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി.


എരുമേലി: എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത്.

 

 തിങ്കളാഴ്ച രാവിലെ ഡോക്‌ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു. യാത്രാമദ്ധ്യേ കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് ഒടുവിൽ വിവരം ലഭിച്ചിരിക്കുന്നത്. എരുമേലി പോലീസ് സ്റ്റേഷനിൽ  ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണാനായിട്ടാണ് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ഉച്ചക്ക് ഒരു മണിയോടെ ഫോൺ ഓഫ്‌ ആകുകയും പിന്നീട് ബന്ധുക്കൾ ഉൾപ്പടെയുള്ളവർ വിളിച്ചെങ്കിലും വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിത്. ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ എന്നാണ് ലഭ്യമാകുന്ന വിവരം. പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് കാണാതാകുമ്പോൾ ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ എരുമേലി പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു. 

എരുമേലി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ :04828-210233