പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി, ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം​ ​പാ​ലാ​ ​ഡി.​വൈ.​എ​സ്.​പിയ്ക്ക് ​പ​രാ​തി


പാലാ: പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി. വാ​ച്ചും​ ​ചേം​ബ​റി​ലി​രു​ന്ന​ ​ഫ​യ​ലും​ ​ഭരണപ​ക്ഷ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സ് ​മോ​ഷ്ടി​ച്ച​താ​യി ആരോപിച്ചു ചെ​യ​ർ​പേ​ഴ്സ​ൺ​ ​ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം​ ​പാ​ലാ​ ​ഡി.​വൈ.​എ​സ്.​പിയ്ക്ക് ​പ​രാ​തി​ ​ന​ൽ​കി.​

 

 ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​മൂ​ന്നു​മ​ണി​യോ​ടു​കൂ​ടി​ ​ഊ​ണു​ക​ഴി​ക്കാ​നാ​യി​ ​വീ​ട്ടി​ലേ​ക്ക് ​പോ​യ സമയത്താണ് ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സും​ ​പൊ​ലീ​സു​കാ​ർ​ ​എ​ന്ന് ​പറഞ്ഞു​ ​മൂ​ന്നു​പേ​രും ചെ​യ​ർ​പേ​ഴ്‌​സ​ൺ​ന്റെ​ ​ചേം​ബ​ർ​ ​ത​ന്നെ​യോ​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​യെ​യോ​ ​അ​റി​യി​ക്കാ​തെ​ ​പ്യൂ​ണി​നെ​ക്കൊ​ണ്ട് ​തുറപ്പിച്ചതായും പരിശോധന നടത്തിയതായും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞു 5:40 ഓഫീസിൽ തിരികെയെത്തി പരിശോധിച്ചപ്പോൾ തന്റെ വിലപിടിപ്പുള്ള വാച്ചും നഗരസഭയുടെ സുപ്രധാന ഫയലും നഷ്ടമായതായി അറിയുകയായിരുന്നു എന്നും ദിയ പരാതിയിൽ പറയുന്നു. ഇതോടെ പാലാ നഗരസഭയിലെ ഭരണസമിതിയിൽ യുഡിഎഫിനുള്ളിൽ തർക്കം രൂക്ഷമാകുകയാണ്. ചെ​യ​ർ​പേ​ഴ്സ​ൺ​ ​ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടം,കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം,ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ യുഡിഎഫ് വിടാനൊരുങ്ങുകയാണ് എന്നും ശ്രുതിയുണ്ട്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ്സും തമ്മിലുള്ള അകൽച്ച വ്യക്തമായിരിക്കുകയാണ്.