ദീപിക എക്സലൻസ് അവാർഡ് കാരിത്താസ് ഹോസ്പിറ്റലിന്.


കോട്ടയം: ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ്-2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി.

 

 ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങളും ആണ് കാരിത്താസ് ഹോസ്പിറ്റലിനെ ഈ അവാർഡിന് അർഹമാക്കിയത്. മാമൻ മാപ്പിള ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കറിന്റേയും കേരള മുഖ്യമന്ത്രി വി ഡി സതീശന്റെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ഭാരതത്തിന്റെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനിൽ നിന്നും കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് പുരസ്കാരം ഏറ്റു വാങ്ങി.