പാലാ: കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ പാലാ ബ്രില്യന്‍റിന് ചരിത്ര വിജയം. ബി.ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റിലെ വിദ്യാര്‍ഥികളാണ്.

കുസാറ്റ് ബി.ടെക് പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം സ്വന്തമാക്കിയത് ആലപ്പുഴ ആര്യനാട് സ്വദേശിയായ അരുൺ ഗോപിനാഥിന്റെയും സരിത സതീഷിന്റെയും മകനായ അഭിനവ് അരുണ്‍ ആണ്. പാലാ ചാവറ പബ്ലിക് സ്കൂളില്‍ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയ നിവേദ് വേണുഗോപാലനാണു രണ്ടാം റാങ്ക്. 3-ാം റാങ്ക് നേടിയ ആൽഫ്രഡ് ജെന്‍സണ്‍ മാന്നാനം കെ.ഇ സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിയ വിദ്യാർത്ഥിയാണ്. ഗോവിന്ദ് വിനോദ് നാലാം റാങ്കും അഞ്ചാം റാങ്ക് ഗണേഷ്കുമാറും കരസ്ഥമാക്കി. ജോസഫ് ജൂഡ് നോബിള്‍, ഫെലിക്സ്പി മനോജ്, എൽജിൻ തമ്പി, ഫായിസ് നഫ്സൽ, ഫാദി ഇഷാൻ എന്നിവര്‍ ആറുമുതല്‍ 10 വരെയുള്ള റാങ്കുകള്‍ നേടി. ആദ്യ 20 റാങ്കില്‍ 19 ഉം 50 റാങ്കിനുള്ളില്‍ 41ഉം 100 റാങ്കിനുള്ളില്‍ 85ഉം ബ്രില്ല്യന്റിലെ വിദ്യാര്‍ഥികളാണ്. കുസാറ്റ് ഇന്റഗ്രേറ്റഡ് ഫിസിക്സ് കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളില്‍ നിവേദ് വേണുഗോപാലനും ഇന്റഗ്രേറ്റഡ് കെമിസ്ട്രി പരീക്ഷയിൽ എസ് നിരഞ്ജനും ഒന്നാം റാങ്ക് നേടി. ലിസാമരിയ മനോജ് ഇന്റഗ്രേറ്റഡ്മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ് പരീക്ഷകളിലും ആര്‍.എസ് ശ്രേയ രാജ് ബയോളജിക്കൽ സയൻസ് പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കി. ഉന്നത വിജയം നേടിയവരെ ബ്രില്യൻഡ് സ്റ്റഡി സെൻ്റർ ഡയക്ടേർഴ്സ് അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ‌് പറഞ്ഞു.
