പാലാ: പാലായിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു വയസ്സുകാരൻ ഉൾപ്പടെ 8 പേർക്ക് പരിക്ക്.

തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങളായ ശ്യാം മോഹൻ (41), തുഷാര കല (39), സ്വാതിക് (9), എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന (56), ആഷിക് (29), ജഗദിഷ് മേഘ (4), മെസ്ബിൻ(ഒരു വയസ്), മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4.30 യോടെ പാലാ കുമ്പാനി ഭാഗത്ത് വച്ചായിരുന്നു അപകടം. വാഹനാപകടത്തിൽ പരിക്കേറ്റ 8 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
