സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല, നഗരസഭയിൽ മുൻപും മോഷണം നടന്നിട്ടുണ്ട്, ആരോപണങ്ങൾ നിഷേധിക്കുന്നു: ബിജു മാത്യൂസ്.


പാലാ: പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട്, ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു.

 

 സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല, ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത് പാർട്ടി ചർച്ചചെയ്താണ് തീരുമാനിക്കേണ്ടതെന്നും ബിജു മാത്യൂസ് പറഞ്ഞു. എന്നാൽ തനിക്ക് വ്യക്തിപരമായി ചെയർപേഴ്സണിലും സ്വതന്ത്ര മുന്നണി കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ബിജു മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള പരാതിയും ആരോപണങ്ങളും വ്യാജമാണെന്നും താനോ തന്റെ കൂടെയുള്ളവരോ മോഷണം നടത്തിയിട്ടില്ല എന്നും ബിജു മാത്യൂസ് പറഞ്ഞു.