കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം, കടയുടമക്കെതിരെ കേസ്, സംഭവം വൃത്തിഹീനമാണെന്ന് കണ്ടതിനെ തുട


കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത്.

 

 സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിൽ മുൻപ് പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് കടയുടമയ്ക്ക് താക്കീത് നൽകിയിരുന്നു. തുടർന്ന് പോരായ്മകൾ പരിഹരിക്കാനോ വീണ്ടും പ്രവർത്തിക്കുന്നത് എന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കടയുടമ ബെഞ്ചമിൻ അസഭ്യവർഷം നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസീം എന്നിവരെയാണ് ബെ‍ഞ്ചമിൻ അസഭ്യം പറഞ്ഞത്.