കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയിൽ കോട്ടയത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചാണ്ടി ഉമ്മനും മന്ത്രിമാരായേക്കും. ഇരുവരുടെയും പേരുകൾ മന്ത്രിസ്ഥാനത്തിനു ഉറപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം.

വകുപ്പുകൾ ഏതൊക്കെയെന്നു വിവരം നിലവിൽ ലഭ്യമായിട്ടില്ല. വളരെ സീനിയറായ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിസ്ഥാനമോ അതല്ലെങ്കിൽ സ്പീക്കർ പദവിയോ നൽകാനായിരുന്നു കോൺഗ്രസ് ആലോചിച്ചിരുന്നത്. എന്നാൽ താൻ സ്പീക്കർ സ്ഥാനത്തേക്കില്ലെന്ന് തിരുവഞ്ചൂർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരമടക്കം 5 പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മുതിർന്ന നേതാവാണ് തിരുവഞ്ചൂർ. ഉയർന്ന ഭൂരിപക്ഷത്തിൽ വിജയം നേടിയ വേറിട്ട രീതികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വീകരിച്ച ചാണ്ടി ഉമ്മനും പുതിയ യുഡിഎഫ് മന്ത്രിസഭയിൽ അംഗമാകും.
