പശ്ചിമേഷ്യൻ സംഘർഷം: ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില വർദ്ധനവ്, ലിറ്ററിന് 3 രൂപ കൂട്ടി, സിഎൻജിക്കും 2 രൂപ കൂട്ടി.


കോട്ടയം: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു എണ്ണക്കമ്പനികൾ. പെട്രോളിനും ഡീസലിനും സിഎൻജിക്കും വില വർധിപ്പിച്ചു.

 

 പെട്രോൾ-ഡീസൽ വില ലിറ്ററിന് 3 രൂപയും സിഎൻജിക്കും 2 രൂപയുമാണ് കൂട്ടിയത്.  പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കോട്ടയത്ത് പെട്രോളിന് 109.06 (+3.22) രൂപയും ഡീസലിന് 97.92 (+3.12) രൂപയുമാണ് വർധിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. വില ഇനിയും വർധിക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.