വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം, കോട്ടയം കുറുപ്പന്തറയിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യ ശ്രമം.


കോട്ടയം: വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. കുറുപ്പന്തറയിൽ ഒരു പെട്ടി ഓട്ടോറിക്ഷയുടെ മുകളിൽ കയറി നിന്നായിരുന്നു കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്.

 

 വിഡി സതീശന് അനുകൂലമായി മുദ്രാവാക്യം വിളിച്ച ഇയാൾ പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. കുപ്പിയിൽ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുകയാണ്. ജില്ലയിൽ പലയിടങ്ങളിലും പ്രവർത്തകർ പലപക്ഷങ്ങളിലായിരിക്കുകയാണ്. വി ഡി സതീശന് വേണ്ടിയും കെ സി വേണുഗോപാലിന് വേണ്ടിയും രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും നേതാക്കളും പ്രവർത്തകരുമുൾപ്പടെ പളപക്ഷത്താണ്‌ നിലയുറപ്പിച്ചിരിക്കുന്നത്. പലയിടങ്ങളിലും അനുകൂലികൾ പ്രകടനം നടത്തിയിരുന്നു.