പാലാ രാമപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്.


രാമപുരം: പാലാ രാമപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. കൂത്താട്ടുകുളത്തു നിന്നും പാലായ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയും എതിർ ദിശയിൽ എത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

 

 അപകടത്തിൽ നിരവധി ബസ്സ് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രാമപുരം സ്വദേശി രാജു.എം.ആർ (56), കൂരാലി സ്വദേശി ആദർശ് (22), ലോറി ഡ്രൈവർ കൊല്ലം സ്വദേശി റോബിൻ (37) എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ രാമപുരം ഗവൺമെൻറ് ആശുപത്രി, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്

ലോറിയും ബൈക്കും കൂട്ടിയിടിച്ചു രാമപുരം സ്വദേശി സനൽകുമാറി(40)നു പരിക്കേറ്റു. 10 മണിയോടെ കോഴിക്കൊമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി കെ.ജെ.ജോണിന് (75) പരുക്കേറ്റു. ഒരു മണിയോടെ കിടങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ കാറിൽ ഇടിച്ചു മുത്തോലി സ്വദേശി ജോണി പി.ജെ.(56)ക്ക് പരുക്കേറ്റു. 2.45 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.