കോട്ടയം മെഡിക്കൽ കോളേജിലെ മാനദണ്ഡവിരുദ്ധ സ്ഥലമാറ്റം: കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മാനദണ്ഡവിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ ആർപ്പൂക്കര ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 

 മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനവും പ്രതിഷേധയോഗവും കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ബിലാൽ കെ റാം, ആർപ്പൂക്കര-ഏറ്റുമാനൂർ ഏരിയ സെക്രട്ടറി രാജേഷ് എ ബി എന്നിവർ സംസാരിച്ചു.