എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.


എരുമേലി: എരുമേലിയിൽ പനി ബാധിച്ചു മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

 

 എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി. എൻ. അരുൺ കുമാർ (45) ആണ് പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. പണി ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കടുത്ത പനിയെ തുടർന്ന് ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു.