പാലായിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


പാലാ: പാലായിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരുമ്പനം വെള്ളൂർ താന്നിപ്പള്ളിൽ നിതിൻ ജോസ് (30) ആണ് അപകടത്തിൽ മരിച്ചത്.

 

 പാലാ മുണ്ടാങ്കൽ ജംങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.