കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

 

 പാലാ പയപ്പാറിൽ വച്ച് കെ എസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന് (22) പരുക്കേറ്റു. 12:30 യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന് (45) പരുക്കേറ്റു. ഇന്നലെ വൈകിട്ട് മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് വേഴങ്ങാനം സ്വദേശിനി സാലി സോജന് (59) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.