എരുമേലിയിൽ ഓട്ടോയും ബൈക്കും കൂട്ടിടിച്ചു ബൈക്ക് യാത്രികനും ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യം.


എരുമേലി: എരുമേലിയിൽ ഓട്ടോയും ബൈക്കും കൂട്ടിടിച്ചു ബൈക്ക് യാത്രികനും ഓട്ടോ യാത്രക്കാരനും ദാരുണാന്ത്യം.

 

 എരുമേലി സ്വദേശിയായ  തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള (16), ഓട്ടോ യാത്രക്കാരനും എരുമേലി കുറുവാമൂഴി സ്വദേശിയായ ആലക്കപ്പറമ്പിൽ സുരേഷ് (39) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം ഉണ്ടായത്. എരുമേലി-മുണ്ടക്കയം റോഡിൽ ചരളയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടനെ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗവും ബൈക്കിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ;നടപടികൾ സ്വീകരിച്ചു.