ജില്ലയിൽ ഏത്തയ്‌ക്ക വില കുതിച്ചുയരുന്നു, ഏത്തയ്‌ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ‍ടി.


കോട്ടയം: തമിഴ്‌നാട്ടിൽ നിന്നുമുള്ള ഏത്തയ്‌ക്കാ വരവിൽ കുറവ് വന്നതോടെ ജില്ലയിൽ ഏത്തയ്‌ക്കാ വില ഉയർന്നു. 50 രൂപയായിരുന്ന കിലോ വില ഇപ്പോൾ 80 രൂപ വരെയെത്തി. ഏത്തയ്‌ക്കാ വില ഉയർന്നതോടെ ഏത്തയ്‌ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ‍ടി. ലൈവ് ഏത്തയ്‌ക്കാ ചിപ്സിന്റെ വില 400 രൂപയ്ക്ക് മുകളിൽ എത്തി. കടുത്ത വേനൽ വന്നതോടെ കൃഷിയിലുണ്ടായ നഷ്‌ടമാണ്‌ ഏത്തക്കാ വിപണിക്ക്‌ തിരിച്ചടിയായത്‌.