മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ കോട്ടയത്ത് വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു.


കോട്ടയം: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ കോട്ടയത്ത് വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസി(73)നാണു പാമ്പിന്റെ കടിയേറ്റത്.

 

 ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം. മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടനെ തന്നെ ആനിയമ്മയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.