പാലാ: ആശങ്കകൾ പരിഹരിച്ച് മാത്രമേ എഫ്‌സിആർഎ നിയമ ഭേദഗതി നടപ്പാക്കൂ എന്ന് കേന്ദ്രം ഉറപ്പ് നൽകിയാതായി എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർഥി ഷോൺ ജോർജ് പറഞ്ഞു. ഈ നിയമവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലു ആശങ്കകൾ ഉണ്ടങ്കിൽ പൂർണ്ണമായും പരിഹരിച്ച് ചർച്ചചെയ്ത് മാത്രമേ നടപ്പിൽ വരുത്തൂ.

ഇത് എതെങ്കിലും മതങ്ങളെ നിയന്ത്രിക്കുന്നതിനോ, അവരുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിനോ ആയുള്ള നിയമം അല്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് എന്തെങ്കിലും തരത്തിൽ ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന വിധത്തിലുള്ള നിയമം അല്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എഫ് സി ആർ എ അകൗണ്ടുകൾ വഴി ഉണ്ടായിട്ടുണ്ട്. അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലങ്കിൽ രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണ്. അതിന് വേണ്ടി ഉണ്ടാക്കിയ നിയമം ആണ്. കോൺഗ്രസും ഇടതു കക്ഷികളും അതിനെ ദുർവ്യാഖ്യാനം ചെയ്തതാണ് എന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കലാപത്തിനുൾപ്പടെ എഫ്സിആർഎ അക്കൗണ്ടുകൾ വഴി വിദേശ പണം എത്തുകയും അത് കലാപത്തിനായി ചിലവഴിച്ചതായി തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പൗരനെ മണിപ്പൂരിൽ നിന്നും അറസ്‌റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ ഇത്തരം പ്രവണതകളെ നിയന്ത്രിക്കേണ്ടത് രാജ്യസുരക്ഷക്ക് അത്യാവിശമായതിനാലാണ് നിയമ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. നല്ല ഉദ്ദേശത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രതിപക്ഷം പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സഭകളുടെ ആശങ്ക അറിയിച്ച സാഹചര്യത്തിൽ നിയമം അവതരിപ്പിക്കുന്നത് മാറ്റി വച്ചതായും അവരുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നിയമം അവതരിരിക്കൂ എന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. മുമ്പ് സിഎഎ, വഖഫ്, മുത്തലാക്ക് നിയമങ്ങൾ വന്ന സമയത്തും കോൺഗ്രസ് ഇത്തരം പ്രചരണം നടത്തിയിരുന്നു. ആ ബില്ലുകൾ നടപ്പിലായി കാലങ്ങൾ കഴിഞ്ഞിട്ടും ന്യൂനപക്ഷങ്ങൾക്ക് ഈ സംസ്ഥാനത്ത് യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടായിട്ടില്ലന്നും ഏതെങ്കിലും വിധത്തിലുള്ള ആശങ്കകൾ ഉണ്ടങ്കിൽ പൂർണ്ണമായി പരിഹരിക്കുമെന്നും ഔദ്യോഗികമായി സഭാ നേതൃത്വത്തെ അറിയിച്ചതായും ഷോൺ ജോർജ് പറഞ്ഞു.
