കോട്ടയം: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട്.

ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. മേലുകാവിൽ ശക്തമായ മഴയിലും കാറ്റിലും റോഡിലേക്ക് മരങ്ങൾ വീണു ഗതാഗത തടസ്സം ഉണ്ടായി. മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പടി ഭാഗത്ത് മരങ്ങള്‍ റോഡിലേക്ക് വീണു. മഴയ്‌ക്കൊപ്പം ജില്ലയില്‍ മിന്നലും ശക്തമായിരുന്നു. ശക്തമായ കാറ്റില്‍ പാലാ ബസ് സ്റ്റാന്റിന്റെ വെയിറ്റിങ് ഷെഡ് സീലിംഗ് തകര്‍ന്നു വീണു. പാല, തിടനാട്, പാതാമ്പുഴ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. പെരിങ്ങുളം കല്ലേക്കുളത്ത് ശക്തമായ മഴയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പനയ്‌ക്കപ്പാലത്ത് ശക്തമായ മഴയിൽ റോഡിലേക്ക് മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ് ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരം കവല തടത്തിപ്ലാക്കൽ റ്റി.ജെ ബെഞ്ചമിൻ്റെ പുരയിടത്തിൽ നിന്ന പ്ലാവ് കനത്ത കാറ്റിൽ വട്ടം ഒടിഞ്ഞ് വീടിൻ്റെ റൂഫിൻ്റെ വശത്ത് വീണു. ഞ്ചായത്ത്പടി ഭാഗത്ത് റോഡിലേക്ക് മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ കല്ലേക്കുളത്ത് അതിശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.
ചിത്രം: ഫേസ്‌ബുക്ക്.
