പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു.


പാലാ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് സംഭവം.

 

 പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം. കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് ഇദ്ദേഹം വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പര്‍ ബൂത്തിന്റെ ചുമതലക്കാരനായിരുന്നു.ഭാര്യ മിനി. മക്കള്‍ കാര്‍ത്തിക്, കാരുണ്യ.