കോട്ടയം ജില്ലയിൽ ആദ്യത്തെ "ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ പ്ലാറ്റിനം സർട്ടിഫിക്കേഷൻ" കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.


കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ "ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ" സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. 






















നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ്ങൾ പരിശോധിച്ച് അണുബാധ തടയൽ, സുരക്ഷിതമായ അനസ്‌തേഷ്യ, ഊർജ്ജക്ഷമത, മാലിന്യ നിർമാർജനം എന്നിവയിൽ മികച്ച സൗകര്യമുള്ള ആശുപത്രികൾക്കാണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്.

 

 ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രീൻ ഒ.റ്റി പ്രതിനിധികളായ  കേരളാ ആൻഡ് തമിഴ്നാട് സർട്ടിഫിക്കേഷൻ മാനേജർ ചാർളി ചേന്നംപിള്ളി, ഡി. കണ്ണൻ എന്നിവരിൽ നിന്നും മേരീക്വീൻസ് ഒ.ടി ടീം സ്വീകരിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ മികച്ചതും സുരക്ഷിതവുമായ ചികിത്സയൊരുക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനം നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Next
This is the most recent post.
Previous
Older Post