എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞു തീർത്ഥാടകർക്ക് പരിക്ക്. എരുമേലി ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ഇറക്കത്തിൽ നിയന്ത്രണംവിട്ടു വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞത്. മലയാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇറക്കമിറങ്ങി വന്ന വാഹനം നിയന്ത്രണംവിട്ടു വീടിന്റെ മതിലിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

