കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നരകംപടിയിൽ കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ വീട്ടിൽ വെച്ചാണ് സംഭവം. ഉടനെ തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സിഎംഎസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി ആണ് മുഹമ്മദ് സെയ്ഫ്. രണ്ട് സഹോദരങ്ങൾ ഉണ്ട്.

