ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ തീ പിടിത്തമുണ്ടായി നാലോളം കടകൾ അഗ്നിക്കിരയായി. ഏറ്റുമാനൂർ പേരൂർക്കവലയിൽ ആണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടിക്കുന്നത് കണ്ട നാട്ടുകാരും മത്സ്യമാർക്കറ്റിലെ തൊഴിലാളികളുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സ്ഥലം മന്ത്രി വി എൻ വാസവൻ രാവിലെ സന്ദർശിച്ചു.
ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീ പിടിത്തം, നാലോളം കടകൾ അഗ്നിക്കിരയായി, അപകടം ഇന്ന് പുലർച്ചെ ഒന്നരയോടെ.
