കോട്ടയം: അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവിന്റെ പടക്കനിർമ്മാണശാല സീൽ ചെയ്യുകയും പടക്കനിർമാണശാല ഉടമയായ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് നിലവിൽ ബിനോയിക്ക് അനുമതിയുള്ളത്. എന്നാൽ പരിശോധനയിൽ 500 കിലോയിലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാല സീൽ ചെയ്തു. ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പാറമേക്കാവ് ദേവസ്വത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ ഇവിടെയാണ് നിർമ്മിച്ചിരുന്നത്. നിലവിൽ കണ്ടെത്തിയ വെടിമരുന്ന് കോടതിയുടെ നിർദേശപ്രകാരം നിർവീര്യമാക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. രാവിലെ തന്നെ നിർമ്മാണശാലയ്ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
