പാലാ രാമപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചു, അപകടത്തിൽ 3 പേർക്ക് പരിക്ക്.


പാലാ: പാലാ രാമപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചു. ഇന്ന് രാവിലെ 10 മണിയോടെ രാമപുരത്ത് വച്ചാണ് അപകടം ഉണ്ടായത്.

 

 അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ അനുഗ്രഹ (14)  അനില അലക്സ് (50 ) പിങ്കി (34) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post