പൊൻകുന്നം: പൊൻകുന്നത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചു കാൽനടയാത്രികന് ദാരുണാന്ത്യം. പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല പള്ളത്ത് ഭാഗം മംഗലത്ത് വീട്ടിൽ പ്രകാശ് ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ ആണ് അപകടം ഉണ്ടായത്. പൊൻകുന്നം മണിമല റോഡിൽ തെക്കേത്തുകവലയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തെക്കേത്തു കവല കൃഷിഭവനു സമീപമുള്ള വെയിറ്റിംഗ് ഷെഡിലേക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പോർണ്ണമായും തകർന്നു.
