കുറവിലങ്ങാട് അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു, അപകടശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.


കുറവിലങ്ങാട്: കുറവിലങ്ങാട് അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുറവിലങ്ങാട് നിലപ്പനയിൽ ജേക്കബ് (അപ്പച്ചൻ – 69) ആണ് മരിച്ചത്.

 

 ഇന്നലെ രാത്രി 8 മണിയോടെ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ആണ് അപകടം ഉണ്ടായത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന ജേക്കബ്ബിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജേക്കബ്ബിനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Next
This is the most recent post.
Previous
Older Post