കോട്ടയം: ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡ് 'കാൻസ് 2026' ലേക്ക് കോട്ടയം സ്വദേശിയുടെ ചിത്രവും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ചെങ്ങളം ഇല്ലിക്കൽ സ്വദേശി കുന്നത്ത് ബിജു കുന്നത്തിന്റെയും സുജ കുരുവിളയുടെയും മകനായ സച്ചു കുന്നത്തിന്റെ 'ദി ലൈറ്റ്' എന്ന എഐ അനിമേഷൻ ഷോർട്ട് ഫിലിമാണ് ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ചിത്രത്തിൻറെ രചനയും സംവിധാനവും സച്ചു കുന്നത്ത് ആണ് നിർവ്വഹിച്ചിരിക്കുന്നത്. അനിമേഷനും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് മനോജ് മഹാദേവൻ ആണ്. ഇറ്റലിയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 13 വർഷമായി സച്ചു സിനിമ മേഖലയിൽ പ്രവർത്തിക്കുകയാണ്.
