കോട്ടയം: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു (36) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം.

മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് (22) പരുക്കേറ്റു. പാല-തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാഗത്ത് വച്ച് ഉണ്ടായ അപകടത്തിൽ കുളമാവ് സ്വദേശി അനൂപ്. സി.ജോസഫിനു(38) പരുക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു (50) പരുക്കേറ്റു.

ഇന്നലെ ഉച്ചയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. കാളകെട്ടിയിൽ വച്ച് ഉച്ചകഴിഞ്ഞ് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി മനോജിനു (39) പരുക്കേറ്റു. വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
