ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു 4 പേർക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്ക്.


പാലാ: പാലായിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു 4 പേർക്ക് പരിക്ക്. കർണാടക സ്വദേശികളായ പണിരാജ് (75), അഭിനവ് ഭരദ്വാജ് (13), ശാന്തകുമാർ (39),കൃഷ്ണ (54) എന്നിവർക്കാണ് പരുക്കേറ്റത്.

 

 പാലാ 12ാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂരിൽ വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തീക്കോയി സ്വ​ദേശി പ്രിൻസിനു (46) പരുക്കേറ്റു. പിണ്ണക്കനാട് ഭാ​ഗത്ത് വച്ച് ഇന്നലെ വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ചെമ്മലമറ്റം സ്വദേശി സേവ്യർ ജോസഫിന് (63)പരുക്കേറ്റു.

 

 പള്ളിക്കത്തോട് ഭാ​ഗത്ത് വച്ച് ഇന്നലെ രാവിലെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊൻകുന്നം സ്വദേശി ജിബിൻ മാത്യുവിനു ( 37) പരുക്കേറ്റു. വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post