പാലാ: പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്. കട്ടച്ചിറ സ്വദേശികളായ വിനീത (42) മാർക്കസ് (19) മറിയം പോൾ (13) ഡെറിക് (22) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം. വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

