വോട്ട് ചെയ്തു മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശിക്ക് പരിക്ക്, ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരി


കോട്ടയം: വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശിക്ക് പരിക്ക്. അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് (78) ആണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

 

 പാളയം ഭാ​ഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് (56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട്  ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പൂവത്തോട് സ്വദേശി നെവിന് (24) പരുക്കേറ്റു. 

 

 ഇന്നലെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജിസ്മോൻ തങ്കച്ചന് (26) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post