വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരുക്കേറ്റു. വൈകിട്ട് 5 മണിയോടെയാണ് അപകടം.

 

 കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരുക്കേറ്റു. വൈകിട്ട് നാലുമണിയോടെയാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്കാർ യാത്രക്കാരി മിനി മോഹന് (56) പരിക്കേറ്റു. വൈകിട്ട് മൂന്നരയോടെയാണ് അപകടം.

 

 ചിറ്റൂരിൽ വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ അരീക്കുഴ സ്വദേശി റോയി പി.ബി ക്ക് (42) പരിക്കേറ്റു. ഉച്ചക്ക് ആയിരുന്നു അപകടം. വാഹനാപകടങ്ങളിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.