പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർഗീസിനെ (41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു 3.30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻദാസ് (63), ലൗലി (58) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 4.30യോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
