കോട്ടയം പാലാ കടനാട് ഗ്രാമപഞ്ചായത്ത് അംഗത്തിന് പാമ്പ് കടിയേറ്റു.


കോട്ടയം: കോട്ടയം പാലാ കടനാട് ഗ്രാമപഞ്ചായത്ത് അംഗത്തിന് പാമ്പ് കടിയേറ്റു. കടനാട് ഗ്രാമപഞ്ചായത്ത് അംഗം ജിജി തമ്പിക്ക് ആണ് പാമ്പ് കടിയേറ്റത്.

 

 പഞ്ചായത്തിലെ അഞ്ചാം വാർഡ് (മണ്ണക്കനാട്) പ്രതിനിധിയായ ഇവർക്ക് വീടിന് സമീപം വെച്ചാണ് അണലിയുടെ കടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണലിയാണ് കടിച്ചതെന്നാണ് വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലാണ് ജിജി തമ്പി. കടനാട് മേഖലയിൽ പാമ്പ് ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

Next
This is the most recent post.
Previous
Older Post