കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് വി എൻ വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി വി എൻ വാസവൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.

വാഗ്ദാനങ്ങൾ പാലിക്കപ്പെട്ട അഞ്ച് വർഷങ്ങൾ ആണ്ഏറ്റുമാനൂരിന് കഴിഞ്ഞു പോയതെന്നും ഏറ്റുമാനൂരിന്റെ വികസനഭൂമികയിൽ ഇനിയും പുതിയ ചരിത്രങ്ങൾ രചിക്കപ്പെടാനുണ്ട് എന്നും വി എൻ വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണി ഏറെ മുൻപിലാണ് എന്നും വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ജില്ലയിൽ വിജയിക്കാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ട് എന്നും വി എൻ വാസവൻ പറഞ്ഞു.
